Trending

നിലവിൽ പ്രവർത്തിക്കുന്നത് നിബന്ധനകൾ പാലിച്ച്, ഫ്രഷ് കട്ട് കോഴി അറവു മാലിന്യ സംസ്കരണ ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകില്ല.കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി.


കട്ടിപ്പാറ പഞ്ചായത്ത് പത്താം വാർഡിൽപ്പെട്ട ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിന് സ്റ്റോപ്പ് മെമ്മോ നൽകാൻ സാധിക്കില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു, എന്നാൽ ഇത് ഇലക്ഷൻ നേട്ടത്തിനായി എടുത്ത തീരുമാനമായിരുന്നു എന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.

പൊള്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയോടെ പ്രവർത്തിക്കുന്ന കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്തിന് അധികാരമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്.

നിലവിൽ (2026) ദുർഗന്ധം കുറക്കുന്നതിനാവശ്യമായ നിയമപരമായ എല്ലാ സംവിധാനങ്ങളും സ്ഥാപനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 07-02-2026, 02-03-2026 എന്നീ തിയ്യതികളിൽ സ്ഥാപനവും അതിൻ്റെ പരിസര പ്രദേശങ്ങളും സെക്രട്ടറിയും ബന്ധപ്പെട്ട ജീവനക്കാരും നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ഏറ്റവും അവസാനമായി വായു മലിനീകരണത്തിന്റെ തോത് അളക്കുന്ന AIR QUALITY MONITORING STATION സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം സ്ഥാപനത്തിൽ AIR QUALITY MAITAIN ചെയ്യുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. മേൽ സാഹചര്യത്തിൽ ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്ഥാപനത്തിൽ യാതൊരു നിയമ ലംഘനവും കണ്ടെത്താത്ത സാഹചര്യത്തിലും ദുർഗന്ധമുണ്ടെന്ന പരാതി നില നിൽക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യപ്പെട്ടുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി DLFMC ചെയർമാനായ  ജില്ലാ കളക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എന്നിവർക്ക് 10-03-2026- കത്ത് നൽകിയിട്ടുണ്ട്.


ഇതു സംബന്ധിച്ച്ടി ഈ മാസം 13ന് പഞ്ചായത്ത് പ്രസിഡൻ്റ് നോട്ടീസ് നൽകിയതിനെ തുടർന്ന് 16 ന് ചേർന്ന അടിയന്തിര ഭരണ സമിതി യോഗം   സ്റ്റോപ്പ് മെമ്മോ നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു, ഇതേ തുടർന്ന്  സെക്രട്ടറി നൽകിയ.
 വിശദീകരണം താഴെ.

അജണ്ട : നമ്പർ - 16 - ഫ്രഷ്ട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പ്രവർത്തനം - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കത്ത് നൽകിയതുമായി ബന്ധപ്പെട്ട്.

ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്തിവെക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 2026 മാർച്ച് മാസം പതിമൂന്നാം തിയ്യതി  രേഖാമൂലം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഇക്കാര്യം പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തി 16/03/2026 തീയതിയിൽ അടിയന്തര ഭരണ സമിതി യോഗം വിളിച്ചു ചേർത്തത്.

തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ 31 /8/ 2021 ലെ 191/ 2021 ease of doing business സംബന്ധിച്ച നിർദ്ദേശങ്ങളും 1994ലെ കേരള പഞ്ചായത്തീരാജ് സെക്ഷൻ 232, 2333, 236, 241 വകുപ്പുകൾ പ്രകാരവും 1996 ലെ കേരള പഞ്ചായത്ത് രാജ് വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും സംരംഭ പ്രവർത്തനങ്ങൾക്കും ലൈസൻസ് പുതുക്കി നൽകാൻ ചട്ടങ്ങൾ പ്രകാരവും മാത്രം നിലവിൽ ലൈസൻസോടു കൂടി പ്രവർത്തിച്ചുവരുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ.

കോഴിക്കോട് ജില്ല ഡി എൽ എഫ് എം സി ചെയർമാൻ ആയിട്ടുള്ള കോഴിക്കോട് ജില്ലാ കലക്ടർക്ക് 10/3/2026 ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ ജില്ലാ ശുചിത്വമിഷൻ, എൻ ഐ ടി കോഴിക്കോട്, എൽ എസ് ടി ഡി,ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പൊലുഷൻ കൺട്രോൾ ബോർഡ്, എന്നീ സ്ഥാപനങ്ങളിലെ/ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ വിശദമായ ഒരു പരിശോധനയാണ് ഗ്രാമപഞ്ചായത്ത് മേൽപ്പറയപ്പെട്ട വിഷയത്തിൻ്റെ ശാശ്വതവും സത്വരവുമായ പരിഹാരത്തിനായി നിർദ്ദേശിച്ചിട്ടുള്ളത്.

അജണ്ടയിൽ നിർദ്ദേശിച്ച പ്രകാരം പൊലൂഷൻ കൺട്രോൾ ബോർഡിൻ്റെ അനുമതി ലഭിച്ച പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്തിന് ഒരു സ്ഥാപനത്തിന് സ്റ്റോപ്പ് സാധ്യമല്ല. അതിന് താഴെ പറയുന്ന പാലിക്കപ്പെടേണ്ടതായിട്ടുണ്ട്.

1,പരിശോധനയ്ക്ക് നോട്ടീസ് നൽകണം, 

2,സാങ്കേതിക പരിശോധനയും വിശദമായ പരിശോധനയും ശാസ്ത്രീയ പരിശോധനയും നടത്തണം.

3, ഇൻസ്പെക്ഷൻ റിപ്പോർട്ടും എക്സ്പേർട്ട് റിപ്പോർട്ടും നൽകണം,

4, വിശദീകരണം നൽകാൻ അവസരം നൽകണം, ഹിയറിങ് നടത്തണം, ഷോക്കോസ് നോട്ടീസ് നൽകണം, 

5,പാരിസ്ഥിതിക തെളിവുകൾ ഹാജരാക്കണം. 

6,കേരള പഞ്ചായത്ത് രാജ് ചട്ടം 2313 പ്രകാരം നോട്ടീസ് നൽകണമെങ്കിൽ പൊതുശല്യം അടിയന്തരമായിട്ടുള്ള അപകട സാഹചര്യം എന്നിവ രേഖാമൂലം തെളിയിക്കപ്പെടണം പൊള്യൂഷൻ കൺട്രോൾ ബോർഡിൻ്റെ ക്ലിയറൻസ് ഉള്ളപ്പോൾ 233 a ദുരുപയോഗം ചെയ്യാൻ പാടില്ല.

7,നിലവിൽ Freshcut എന്ന സ്ഥാപനം ബന്ധപ്പെട്ട എല്ലാ നിയമനിബന്ധനകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

8,സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം, സ്ഥാപനത്തിൻ്റെ പ്രവർത്തനം നിയമാനുസൃതവും മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് വ്യക്തമാക്കുന്ന അനുകൂല റിപ്പോർട്ടുകളാണ് ലഭ്യമായിട്ടുള്ളത്.

9,ഇത്തരം സാഹചര്യത്തിൽ, ശാസ്ത്രീയമായോ സാങ്കേതികമായോ തെളിവുകളുടെ അഭാവത്തിൽ സ്ഥാപനത്തിനെതിരെ പ്രതികൂല നടപടികൾ സ്വീകരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ല.

10,ഇതിന് സമാനമായ വിഷയത്തിൽ മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടിയെ സംബന്ധിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി WP(C) No. 25619 of 2022 കേസിൽ വ്യക്തമായ നിലപാട് സ്വീകരിക്കുകയും, ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം തടയാൻ കഴിയില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽ നിലവിലുള്ള സാഹചര്യത്തിൽ, നിയമപരമായ അടിസ്ഥാനമില്ലാതെ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് നീതിയുക്തമല്ലെന്നും, അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ബോധിപ്പിക്കുന്നു. മേൽ കാരണങ്ങളാൽ Stop Memo നൽകാൻ പഞ്ചായത്തിന് നിയമപരമായി കഴിയില്ല.

ഇതാണ് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന ഭരണ സമിതി ആവശ്യത്തിൻമേലുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.







T News

working in the field of advertising and printing

Post a Comment

Previous Post Next Post