Trending

യുവാവ് മതിലിൽ നിന്നും വീണ് മരിച്ചു.



താമരശ്ശേരിയിൽ യുവാവ് മതിലിൽ നിന്നും വീണ് മരിച്ചു. അമ്പായത്തോട് ഇരട്ടപറമ്പിൽ അബദുൽ നാസർ (45) ആണ് വീടിനു മുന്നിലെ മൂന്നു മീറ്ററോളം ഉയരമുള്ള മതിലിൽ നിന്നും വീണു മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. അർദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും പുലർച്ചയോടെയാണ്  വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: പരേതനായ മൊയ്തീൻ (മസ്തൻ), മാതാവ്: പരേതയായ മറിയ. സഹോദരങ്ങൾ: ഗഫൂർ, നസീമ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post