ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥയിലുള്ള ഫർണിച്ചർ നിർമ്മാണശാലയിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ തീ പടർന്നത്. തടി ഉരുപ്പടികളും, മേൽക്കൂരയും കത്തിനശിച്ചു.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മൂക്കത്തുനിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഇതു വഴി പോയ യാത്രക്കാരാണ് തീ പടരുന്നത് കണ്ട് വിവരമറിയിച്ചത്.