താമരശ്ശേരി. ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിന് അവസരം ലഭിച്ചവർക്കുള്ള പ്രതിരോധ കുത്തിവെപ്പിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.5.3.2026 ന് വ്യാഴാഴ്ച്ചയാണ് ക്യാമ്പ് ആരംഭിക്കുന്നത്. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി എന്നീ നിയോജക മണ്ഡലത്തിലുൾപ്പെട്ട ഏകദേശം 650ഹാജിമാരാണ് ക്യാമ്പിൽ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുവാൻ എത്തിച്ചേരുന്നത്.മുൻവർഷങ്ങളിലെ പോലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ താമരശ്ശേരിയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ സംയുകത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ചെയ്യുന്നത്. കുത്തിവെപ്പിനെത്തുന്ന ഹാജിമാരുടെ സൗകര്യാർത്ഥം15 റജിസ്ട്രേഷൻ കൗണ്ടർ, വിശാലമായ പന്തൽ സൗകര്യമടക്കം വിപുലമായ സൗകര്യമാണ് താലൂക്ക് ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 5 ന് രാവിലെ 7 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ക്യാമ്പിൻ്റെ ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ.എം.കെ.മുനീർ നിർവ്വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥി ആയിരിക്കും. താലൂക്ക് ആശുപത്രിയിൽ നടന്ന സ്വാഗത സംഘം യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബികമംഗലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻസി.ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, ബ്ലോക്ക് ആരോഗ്യ സ്റ്റാനിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി ടി വനജ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കാവ്യ വി.ആർ, നസീറ ഷരീഫ്, പി.പി.അബ്ദുൽ ഗഫൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈമൂന ഹംസ, പി.ഗിരീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദീൻ തങ്ങൾ, ആസാദ് കരാടി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ, എ.അരവിന്ദൻ,എ കെ കൗസർ മാസ്റ്റർ, പി സി അഷ്റഫ്.പി.ടി ബാപ്പു,വി.കെ അഷ്റഫ്, സലീം പുല്ല ടി, വി.സി.ലുഖ്മാൻ ഹാജി, പി.പി ഹാഫിസുറഹ്മാൻ, റാഷി താമരശ്ശേരി, എ.കെ അബ്ബാസ്, ഹജ്ജ് ട്രെയിനർ എൻ പി സൈതലവി, ഹാരിസ് അമ്പായത്തോട്, സി.ഹുഡൈൻ, തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി ബ്ലോക്ക് പ്രസിഡൻ്റ് അംബിക മംഗലത്ത്, ജനറൽ കൺവീനർ എൻ.സി ഹുസൈൻ മാസ്റ്റർ, ട്രഷറർ വി.സി.ലുഖ്മാൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു.
ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി.
byWeb Desk
•
0