Trending

കോരങ്ങാട് വാഹന അപകടം; രണ്ടു പേർക്ക് പരുക്ക്.

താമരശ്ശേരി: കോരങ്ങാട് അങ്ങാടിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ വെട്ട് ഒഴിഞ്ഞ തോട്ടം സ്വദേശി കരീം, മകൾ ഫഹ്മിദ എന്നിവർക്കാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്തു നിന്നും വന്ന സ്കൂട്ടർ അൽഫോൺസ റോഡിലേക്ക് തിരിയാൻ ശ്രമിക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന വടകര സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ പതിച്ചു.ഈ കാറിനും കേടുപാടുകൾ സംഭവിച്ചു.

പരുക്കേറ്റവരെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.

Post a Comment

Previous Post Next Post