താമരശ്ശേരി: സ്ഥിരം അപകട മേഖലയായ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശം ബസ്സ് സ്റ്റോപ്പിനും, സീബ്രാ ക്രോസിനും സമീപമാണ് റോഡിൽ സാധനങ്ങൾ ഇറക്കിവെച്ച് അനധികൃത കച്ചവടം നടക്കുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ വാഹനം നിർത്തുന്നതാവട്ടെ സീബ്രാലൈനിലും.
റോഡിൻ്റെ മറുവശം ചൊവ്വാഴ്ചകളിൽ പൂർണമായും തെരുവ് കച്ചവടക്കാരുടെ കൈവശമാണ്. അതിനു പുറമെയാണ് നടപ്പാതയിലെ യാത്രക്കാർക്ക് അടക്കം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപത്തിൽ കച്ചവടം നടക്കുന്നത്.