താമരശ്ശേരി: കൊടുവള്ളിയിലെ ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോൾ KSRTC ബസ്സ് പിന്നോട്ട് നീങ്ങി കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യുവിൻ്റെ കാറിലാണ് ബസ്സ് ഇടിച്ചത്.തുടർന്ന്
കൊടുവള്ളിയിൽ നിന്നും എടുത്തു പോയ ബസ്സിനെ ഇവർ കാറിൽ പിന്തുടർന്ന് താമരശ്ശേരിക്ക് സമീപം പരപ്പൻപൊയിലിൽ വെച്ച് തടഞ്ഞു നിർത്തി.
ഡ്രൈവറുമായി സംസാരം തർക്കത്തിലേക്ക് നീങ്ങിയപ്പോൾ പ്രശ്നം താമരശ്ശേരി KSRTC ഡിപ്പോയിൽ വെച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ബസ്സ് താമരശ്ശേരിയിലേക്ക് പുറപ്പെട്ടു. ഡിപ്പോയുടെ അകത്തു വെച്ച് ഇരുകൂട്ടരുടെ സംസാരിക്കുന്നതിനാടെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മാജുഷ് മാത്യു ആവശ്യപ്പെട്ടു.ഇതോടെ സംസാരം ബഹളമാവുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തു.
ഇതിനിടെ സംഭവങ്ങൾ വീഡിയോയിൽ പകർത്തിയ KSRTC ജീവനക്കാരൻ്റെ കൈയിൽ നിന്നും പുറത്തു നിന്നും എത്തിയ തമരശ്ശേരി അണ്ടോണസ്വദേശിയായ വസീം ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചു, അതോടെ ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടുകയും ,മർദ്ദിക്കുകയും ചെയ്തു. പരുക്കേറ്റെന്ന് കാണിച്ച് അഞ്ച് KSRTC ജീവനക്കാരും, ജീവനക്കാരുടെ മർദ്ദനത്തിൽ പരുക്കേറ്റന്ന് കാണിച്ച് വസീമും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
KSRTC ജീവനക്കാരയ ബസ് ഡ്രൈവർ സി കെ അബദുൽ റസാഖ്, കണ്ടക്ടർ ബിപിൻദാസ്, ഡിപ്പോയിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരായ അക്ബർ, അബദുൽ ലത്തീഫ്, ദിലീപ് കുമാർ എന്നിവരാണ് ചികിത്സ തേടിയത്.