Trending

പരുക്ക് വകവെക്കാതെ പ്രവർത്തനത്തിൽ സജീവമായി NDA–BDJS സ്ഥാനാർഥി ഗിരി പാമ്പനാൽ


താമരശ്ശേരി: NDA–BDJS കൊടുവള്ളി മണ്ഡലം സ്ഥാനാർഥിയായ ഗിരി പാമ്പനാൽ കാലിന് പരിക്ക് പറ്റിയിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്നു. കഴിഞ്ഞ ദിവസം പ്രചരണ പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ കാലിന്  പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം.
ഇതിനിടയിലും സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ജനപ്രശ്നങ്ങളും സംബന്ധിച്ച് ചർച്ചകൾ നടത്തി. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ അദ്ദേഹത്തിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരുന്നുവെങ്കിലും ഹോസ്പ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി താമരശ്ശേരിയിൽ ഉള്ള തിരത്തെ ടുപ്പ് കമ്മറ്റി ഓഫീസിലേക്കണ് അദ്ദേഹം വന്നത്. 
പ്രതിബന്ധങ്ങൾ മറികടന്ന് ജനങ്ങളുമായി അടുത്ത ബന്ധം പുലർത്താനുള്ള ശ്രമങ്ങൾ തുടരുന്ന ഗിരി പാമ്പനാലിന്റെ ഈ സമീപനം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post