Trending

NSS ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, ഒളിവിൽ കഴിഞ്ഞ അധ്യാപകനെ അറസ്റ്റു ചെയ്തു .



 ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അറബിക് അധ്യാപകനും, എൻ എസ് എസ് പ്രോഗ്രാം ഓഫീസുമായ  താമരശ്ശേരി പൂക്കോട്  സ്വദേശി മുഹമ്മദ് ഇസ്മയിൽ മുജദ്ദതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ സിസംബറിൽ നടന്ന എൻഎസ്എസ് വാർഷിക ക്യാമ്പിൽ വെച്ചായിരുന്നു പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.

ജനുവരി പകുതിയോടെ സ്കൂളിൽ വെച്ചു നടന്ന കൗൺസിലിംഗിലാണ് പരാതിക്കരിയടക്കമുള്ള ഏതാനും കുട്ടികൾ തങ്ങൾക്ക് നേരിട്ട ലൈഗിംക അതിക്രമം സംബന്ധിച്ച വിവരം പുറത്തു പറഞ്ഞത്.പിന്നീട് സ്കൂൾ അധികൃതർ പരാതി പോലീസിന് കൈമാറുകയായിരുന്നു.പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തെങ്കിലും സ്കൂളുമായി ബന്ധപ്പെട്ട ചിലർ പരാതി സംബന്ധിച്ച വിവരം അധ്യാപകന് ചോർത്തി നൽകിയതിനാൽ പോലീസിന് പിടികൊടുക്കാതെ  ഒന്നര മാസത്തോളം അധ്യാപകൻ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് പിടികൂടുമെന്നായപ്പോൾ ഇന്ന് രാത്രിയോടെ പ്രതി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

 
 

Post a Comment

Previous Post Next Post