താമരശ്ശേരി: ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്ന പതിനാലുകാരിയെ പ്രണയം നടിച്ച് താമരശ്ശേരിയിലെ മാളിനടുത്ത് വെച്ച് സ്കൂട്ടറിൽ കയറ്റി കോടഞ്ചേരി വേനപ്പാറയിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. 2023 മാർച്ച് 8 ന് ആയിരുന്നു സംഭവം. ഇതു സംബന്ധിച്ച് ഇരയായ പെൺകുട്ടിയുടെ പരാതി പ്രകാരം താമരശ്ശേരി പോലീസ് 2024 മാർച്ച് 27 ന് താമരശ്ശേരി പി സി മുക്ക് സ്വദേശിയായ ജെയ്ഷാദ് (22) ന് എതിരെ കേസെടുത്തിരുന്നു.എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിലെന്നാണ് ഇരയുടെ പരാതി.
പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരികെ എത്തിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
എന്നാൽ പ്രതിക്കെതിരെ വാറണ്ട് നിലനിൽക്കുന്നതായും, ഇയാളെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അറസ്റ്റു ചെയ്യുമെന്നുമാണ് പോലീസ് വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്.
പാവപ്പെട്ട വീട്ടിലെ കുട്ടിയെ ഫോണിലൂടെയും മറ്റും നിരന്തരം പിന്തുടർന്നും, കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയും പ്രലോഭിപ്പിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.പ്രതി പകർത്തിയ പീഡനദൃശ്യങ്ങൾ പെൺകുട്ടിക്ക് ഇൻസ്റ്റാ ഗ്രാം വഴി അയച്ചുനൽകുകയും ചെയ്തിരുന്നു.
പ്രതിയുടെ ഫോട്ടോയുണ്ട്.
(പരാതിയുടെയും,FIR ൻ്റെയും പകർപ്പുണ്ട്, പബ്ലിഷ് ചെയ്യരുത് )