Trending

താമരശ്ശേരിയിൽ സന്ധ്യാ നേരത്ത് വീടിനകത്ത് അജ്ഞാതൻ, വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം, തള്ളിമാറ്റി ബഹളം വെച്ചപ്പോൾ ഓടി മറഞ്ഞു.



താമരശ്ശേരി: താമരശ്ശേരി കാരാടി പാൽ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടിൽ സന്ധ്യക്ക് 6.30 ഓടെയാണ് സംഭവം.

മാതാവും ബാങ്ക് ജീവനക്കാരിയായ മകളും,  രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിയുമാണ് വീട്ടിൽ താമസം. സംഭവ സമയം വിദ്യാർത്ഥിയും മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പെൺകുട്ടി മുറിയിൽ കമഴ്ന്നു കിടന്ന് മൊബൈൽ നോക്കിയിരിക്കുകയും, മാതാവ് വീടിൻ്റെ പിൻഭാഗത്ത് വേസ്റ്റ് കളയാൻ പോകുകയും ചെയ്ത അവസരത്തിൽ വീടിൻ്റെ മുൻഭാഗത്ത് വീട്ടുടമയും സുഹൃത്തും എത്തിയിരുന്നു.ഇവർ വിളിച്ചതിനെ തുടർന്ന് മാതാവ് പിൻഭാഗത്തെ വാതിൽ അടക്കാതെ മുറ്റത്തേക്കു വന്നു. മാതാവ് ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വീടിൻ്റെ പിൻഭാഗത്ത് കൂടെ അജ്ഞാതൻ അകത്തു കടന്നത്. തുടർന്ന്19 കാരിയായ വിദ്യാർത്ഥിയുടെ കിടപ്പുമുറിയിലെത്തി തുണിയുപയോഗിച്ച് മുഖം പൊത്തുകയായിരുന്നു. പെൺകുട്ടി തളളിമാറ്റിയപ്പോൾ ഇയാളുടെ രൂപം മനസ്സിലായി, തുടർന്ന് ബഹളം വെച്ചപ്പോൾ വീടിൻ്റെ പിൻഭാഗത്തു കൂടെ തന്നെ ഇയാൾ പുറത്തു കടന്നു.വീടിനോട് ചേർന്ന പറമ്പിലെ ചുറ്റുമതിലിനിടയിലുളള  വഴിയിലൂടെയാണ്  ഇയാൾ രക്ഷപ്പെട്ടത് എന്നാണ് സംശയം, ഈ ഭാഗത്ത് ഉണ്ടായിരുന്ന ചെറിയ ഗേറ്റ് തുറന്നിട്ട നിലയിലാണ് കാണപ്പെട്ടത്. അജ്ഞാതനുമായുള്ള
മൽപ്പിടുത്തത്തിൽ വിദ്യാർത്ഥിയുടെ കൈയിൽ അകപ്പെട്ട തുണി വിസർജ്ജൃം പുരട്ടിയ നിലയിൽ ആയിരുന്നു.
ഉടൻ തന്നെ താമരശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം  ആരംഭിച്ചു.  



T News

working in the field of advertising and printing

Post a Comment

Previous Post Next Post