Trending

മൈക്കാവിൽ പെട്ടിക്കടക്ക് നേരെ അക്രമം, കടയുടമ അടക്കം 3 പേർക്ക് പരുക്ക്


മൈക്കാവിൽ പെട്ടിക്കടക്ക് നേരെ അക്രമം, കടയുടമ അടക്കം 3 പേർക്ക് പരുക്ക്

കോടഞ്ചേരി: മൈക്കാവിന് സമീപം ചുണ്ടക്കുന്നിൽ പെട്ടിക്കടക്കുനേരെ നടന്ന ആക്രമത്തിൽ കടയുടമ അടക്കം 3 പേർക്ക് പരുക്കേറ്റു.കടയിൽ എത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത കടയുടമ ബാവുവിൻ്റെ കൈ സോഡ കുപ്പി കൊണ്ട് കുത്തേറ്റ് മുറിഞ്ഞു, അക്രമിസംഘത്തിൽപ്പെട്ട ചുണ്ടക്കുന്ന് സ്വദേശിയായ പ്രജീഷിന് നെറ്റിയിലും, വയറിലും സോഡ കുപ്പി കൊണ്ടുള്ള അടിയിലും, കുത്തിലും പരുക്കേറ്റു, സംഘത്തിലെ മറ്റൊരാളായ  ലാലുവിൻ്റെ ഉള്ളൻ കൈ പൊട്ടിയ സോഡ ക്കുപ്പി തട്ടി  മുറിവേറ്റിട്ടുണ്ട്. മൂന്നു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post