കുന്ദമംഗലത്തിന് സമീപം പെരിങ്ങളത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിഷ്ണു, സിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം