അതേസമയം, സംസ്ഥാനത്ത് ഇന്നുണ്ടായ രണ്ടാമത്തെ മരണമാണിത്. കണ്ണൂർ മുതുകുടയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. എഴുപതുകാരിയായ കെ നഫീസയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നബീസയക്ക് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. പിന്നാലെയാണ് മരണം.
എറണാകുളം ചെറായി റിസോട്ടിലേത്തിയ യുവതിക്കും ഇന്ന് പാമ്പുകടിയേറ്റിരുന്നു.
ചെറായിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ അന്യസംസ്ഥാനക്കാരിക്കാണ് പാമ്പുകടിയേറ്റത്. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്.
കാലിലെ പാദത്തിലെ വിരലിലാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർ ചികിത്സയ്ക്കായി ശർമ്മിളയെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.