താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്. അറവും മാലിന്യം കയറ്റിയ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് പിക്കപ്പ് വാൻ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക് പറ്റിയിരുന്നു. റോഡ് നവീകകരണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പതിവായി അപകടം നടക്കുന്ന കേന്ദ്രമായിരിക്കുകയാണ് ഇവിടം. ഇരുചക്രവാഹനങ്ങളും, കാറുകളുമാണ് പതിവായി അപകടത്തിൽപ്പെടുന്നത്, ഏതാനും മാസം മുമ്പ് കാർ അപകടത്തിൽ സ്ത്രീ മരിച്ചിരുന്നു. ഒരു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതും അടുത്ത കാലത്താണ്.
റോഡ് നവീകരണത്തിലെ അപാകത അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥരും, കരാറുകാരും ഇനിയും പരിഹാരം കണ്ടിട്ടില്ല. വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.