മാനന്തവാടി: ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ
രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദിനാന്‍ (17), പതിമംഗലം അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളിമസ്ജിദുള്‍ ഹസ്വ ഇശാ അത് സുന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവര്‍.