Trending

ഈങ്ങാപ്പുഴയിൽ അടച്ചിട്ട വീട്ടിൽ മോഷണം, സ്വർണാഭരണങ്ങളും, വാച്ചുകളും, പണവും കവർന്നു.



താമരശ്ശേരി: ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. തലച്ചിറയിൽ ജോസ് മാത്യുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മാത്യുവിൻ്റെ ഭാര്യ പിതാവ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതു കാരണം മാത്യുവിൻ്റെ ഭാര്യ ആശുപത്രിയിൽ ആയിരുന്നു
. താമരശ്ശേരി സ്റ്റേറ്റ് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ മാത്യു ഇന്നലെ രാത്രി ഡ്യൂട്ടിയിലുമായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ വീട്ടിൽ എത്തി അകത്ത് പ്രവേശിച്ചപ്പോഴാണ് അലമാരകൾ എല്ലാം തുറന്ന് സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ട നിലയിൽ കണ്ടെത്തിയത്.വീട്ടിൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണവും, രണ്ടു ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും, 65000 രൂപയും, വിലപിടുപ്പുള്ള മൂന്നു വാളുകളും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.CC tvയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടാക്കൾ കൊണ്ടു പോയിട്ടുണ്ട്. വീടിൻ്റെ പിൻഭാഗത്തെ വാതിലിൻ്റെ ലോകത്ത് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
വീട്ടുടമയുടെ പരാതി പ്രകാരം താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post