താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും സീബ്ര ലൈനിനോട് ചേർന്ന് അനധികൃതമായി കച്ചവടം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ.
ചൊവ്വാഴ്ച ദിവസങ്ങളിൽ സിവിൽ സ്റ്റേഷൻ വശത്തെ തെരുവ് കച്ചവടങ്ങൾക്ക് മൗനസമ്മതം ലഭിച്ചിട്ടുണ്ടെങ്കിലും എതിർ വശത്ത് കച്ചവടം നടത്താൻ അനുമതിയില്ല, സീബ്ര ലൈൻ, ബസ് സ്റ്റോപ്പ് എന്നിവയും, എതിർ ഭാഗത്ത് ഓട്ടോസ്റ്റാൻറും, റോഡ് മുറിച്ചു കടക്കുന്നവർക്ക് ഫുട്പാപാത്തിലൂടെ പോലും നടക്കാൻ സാധിക്കാത്ത രൂപത്തിലാണ് കച്ചവടം, കൂടാതെ ഇവിടെ സാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ കൂടി നിർത്തുന്നത് ഗതാഗത കുരുക്കിനും കാരണമാവുന്നുണ്ട്.