Trending

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം:കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കി. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിനുള്ളിലെ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീക്ഷാ പേടിയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ ഈ കടുത്ത തീരുമാനത്തിലേക്ക്
നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post