Trending

മകളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയ നിലയിൽ.

ബംഗളൂരു: കർണാടകയിൽ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്നാണ് കണ്ടെുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുവർണ ജീവനൊടുക്കുകയായിരുന്നുവെന്ന് പൈാലീസ് പറഞ്ഞു.
കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്നും കുടുംബാംഗങ്ങളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിലൂടെ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന ഭർത്താവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ഒരു കേസ്. സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുവർണയുടെ സഹോദരൻ മഞ്ജുനാഥ് നൽകിയ പരാതിയിലാണ് മറ്റൊരു കേസ്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post