പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ റോഡിൽ ബസ്സിൽ കയറാൻ നിൽക്കുകയായിരുന്ന കുട്ടികൾകൾക്കു നേരെ പരാക്രമം നടത്തുകയും, ചോദ്യം ചെയ്ത കുട്ടികളുടെ പിതാവായ റഷീദിനെ മൺവെട്ടി കൊണ്ട് അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ
കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു, താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
സംഭവ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും മയക്കുമരുനിന്ന് അഡിമയായതിനാൽ ഡി അഡിഷൻ സെൻ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞ പുറത്തിറങ്ങിയതിനെ തുടർന്നാണ് ഇന്നു രാവിലെ പോലീസ് അറസ്റ്റു ചെയ്തത്.ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.