Trending

ചിപ്പിലിത്തേട് വെച്ച് കെഎസ്ആർടിസി ബസ് കയറിയിറങ്ങി പരുക്കേറ്റ വയോധികയുടെ കാൽ മുറിച്ചുമാറ്റി.



 താമരശ്ശേരി: കഴിഞ്ഞ വ്യാഴാഴ്ച താമരശ്ശേരി ചുരം ചിപ്പിലിതോട്  വെച്ച് ബസിൽ നിന്ന് ഇറങ്ങവെ  കാലിൽ KSRTC ബസ് കയറി ഇറങ്ങി ഗുരുതര പരിക്കേറ്റ വയോധികയുടെ കാൽ മുറിച്ചുമാറ്റി. വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സ് ആണ് വയോധികയുടെ കാലിൽ കയറിയത് . റിസോർട്ടിലെ ജോലി കഴിഞ്ഞ് വരുന്നതിനിടെ ചിപ്പിളിതോട് ബസ് ഇറങ്ങി നടക്കാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് കാലിലൂടെ കയറുകയായിരുന്നു.ചിപ്പിളിതോട് സ്വദേശിനി  ചക്കോടിപുറയിൽ ജാനു (65) വയസ്സ് എന്ന സ്ത്രീയുടെ കാലാണ് മുറിച്ചുമാറ്റിയത്. അപകടം നടന്ന ഉടനെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post