കുഞ്ഞുകുളം പള്ളിക്ക് മുൻവശം കിഴക്കയിൽ ഷാജി എന്നയാളുടെ വയലിൽ മണ്ണുമാഫിയ ക്വട്ടേഷൻ സംഘം ടിപ്പർ ലോറിയിൽ മണ്ണ് എത്തിച്ച് നികത്തുന്നത് സമീപവാസിയായ മോളത്ത് ഫസലിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും, ഇത തുടർന്ന് ഭീഷണി നേരിട്ടതിനാൽ താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിതിരുന്നു.
ഇതിനിടെ പള്ളിയിൽ ജുമാ നിസ്കരിച്ച് പുറത്തിറങ്ങിയ സമയം പള്ളിമുറ്റത്ത് കാത്തിരുന്ന മണ്ണുമാഫിയ സംഘത്തിൽപ്പെട്ട കുഞ്ഞുകുളം മുതുവാടൻ മൊയ്തീൻ കുട്ടി, മകൻ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിക്കുകയും പള്ളിയിൽ നിന്നും സമീപത്തുള്ള തൻ്റെ വീട്ടിലേക്ക് ഓടിയപ്പോൾ അക്രമിസംഘം പിൻന്തുടർന്ന് മർദ്ദിക്കുകയും ബഹളം കേട്ട് ഓടി വന്ന് അക്രമം തടയാൻ ശ്രമിച്ച ഫസലിൻ്റെ ഭാര്യ ഫാത്തിമത്തു സുഹറ (32)ക്കും മർദ്ദനമേറ്റു.ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു, ഇതിനെതിരെ റവന്യൂ അധികൃതർക്ക് ഫസൽ പരാതി നൽകുകയും സ്ഥലം ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകുയും ചെയ്തിരുന്നു, ഇത് വകവെക്കാതെയാണ് ഇന്നു പുലർച്ചെ വീണ്ടും ടിപ്പറിൽ എത്തിച്ച മണ്ണ് വയലിൽ തള്ളിയത്.