Trending

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചന്ദ്രൻ, അംബിക ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വീടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്.


ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെ ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post