Trending

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു



കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശി ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കണ്ണവം പൊലീസിന്റെ ക്യാമറയും പോസ്റ്റും തകർത്തു.
പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബൈജു വർഗീസിന്റെ കാറാണ്‌ ഇടിച്ചത്‌. കണ്ണവം ഭാഗത്തേക്ക്‌ റോഡരികിലൂടെ നടന്നു
പോവുകയായിരുന്നു ഇരുവരും. അത്ഭുത ദീപ് ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ഇസ്മയിൽ അഭിനയിച്ചിട്ടുണ്ട്. ബാബു സംഭവസ്ഥലത്തും ഇസ്‌മയിൽ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post