Trending

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വയറിംങ്ങ് സാധനങ്ങൾ കവർന്ന മോഷ്ടാവ് പിടിയിൽ.






താമരശ്ശേരി: താമരശ്ശേരി മാനിപുരം റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ചെമ്പ് കമ്പി, വയർ തുടങ്ങി വയറിംങ്ങ് സാധനങ്ങൾ കവർച്ച ചെയ്ത യുവാവിനെ കെട്ടിടത്തിലെ സെക്യൂരിറ്റി സ്റ്റാഫ് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. താമരശ്ശേരി തച്ചംപൊയിൽ ഒഴക്കേരിപറമ്പിൽ ഒപി അനസ്(27) നെയാണ് പിടികൂടിയത്.

കാരാടി മാനിപുരം റോഡിൽ പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തായി മൂന്നാംതോട് സാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രതി കവർച്ച നടത്തിയത്. മുമ്പും പല തവണ ഇതേ കെട്ടിടത്തിൽ സമാന രൂപത്തിൽ കവർച്ച നടന്നിരുന്നു.പ്രതി അനസ് ബാലുശ്ശേരി, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കവർച്ച കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണ്.

താമരശ്ശേരി പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post