താമരശ്ശേരി: താമരശ്ശേരിയിൽ കഴിഞ്ഞ പതിനേഴാം തിയ്യതി മുതൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയെങ്കിലും പല സ്വകാര്യ ബസ്സുകളും നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാവുന്നില്ല, ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്കുള്ള ബസ്സുകൾ ചുങ്കം ജംഗ്ഷൻ വഴി വന്ന് പഴയ സ്റ്റാൻ്റിൽ ആളുകളെ ഇറക്കി പുതിയ സ്റ്റാൻ്റിലേക്ക് പോകണം എന്നാണ് ട്രാഫിക് പരിഷ്കകരണ സമിതി തീരുമാനം.എന്നാൽ പല സ്വകാര്യ ബസ്സുകളും തീരുമാനം പാലിക്കാൻ തയ്യാറാവുന്നില്ല. മിനി ബൈപ്പാസ് വഴി താമരശ്ശേരിയിലേക്ക് എത്തുന്ന ബസ്സുകൾ മഹാറാണി ജ്വല്ലറിക്ക് മുന്നിൽ നിർത്തി ആളുകളെ ഇറക്കുന്നതിനാൽ റോഡിൽ ഗതാഗത തസ്സവും പതിവാണ്.
ട്രാഫിക് പരിഷ്കാരത്തിന് പുല്ലുവില, സ്വകാര്യ ബസ്സുകർ താമരശ്ശേരിയിലേക്ക് പ്രവേശിക്കുന്നത് മിനി ബൈപ്പാസ് വഴി.
byT News
•
0