താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് മുൻവശം ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് വാവാട് സ്വദേശിയായ സ്കൂട്ടർ യാത്രികൻ പ്രജീഷിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.
വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അനധികൃതമായി പാർക്കു ചെയ്ത ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്.അപകടസമയം പ്രദേശത്ത് ശക്തമായ മഴയായിരുന്നു.എന്നാൽ ലോറി സ്ഥലത്തു നിന്നും എടുത്ത് പോയതായി നാട്ടുകാർ പറഞ്ഞു.ഈങ്ങാപ്പുഴ ജ്വല്ലറിയിലെ ആഭരണ നിർമ്മാണ തൊഴിലാളിയാണ് പരുക്കേറ്റ പ്രജീഷ്. താമശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 8.15 ഓടെയായിരുന്നു അപകടം
https://www.facebook.com/share/v/1BBLPsVo1F/