Trending

'സീനിയോരിറ്റി പരി​ഗണിക്കപ്പെട്ടില്ല, അവ​ഗണന നേരിട്ടു'; ചെന്നിത്തല കടുത്ത അമർഷത്തിൽ

തിരുവനന്തപുരം: പിടിവലിക്കൊടുവിൽ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് നടപടിക്കെതിരെ വിജോയജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയാണ് നേരിട്ടതെന്നും തന്റെ സീനിയോരിറ്റി പരി​ഗണിച്ചില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.


11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടത്തിയത്. 70 കാരനായ രമേശ് ചെന്നിത്തല തന്റെ സീനിയോരിറ്റി പരി​ഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.


ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തലയുടെ അനുയായികൾ പറയുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post