Trending

വീട്ടുമുറ്റത്ത് വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു.


താമരശ്ശേരി: വീട്ടുമുറ്റത്ത് വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു.  കോളിക്കൽ വട്ടിക്കുന്നുമ്മൽ റസീന (43) ക്കാണ് വീട്ടുമുറ്റത്ത് നിന്നും ചകരിയെടുക്കുമ്പോൾ കൈക്ക് കടിയേറ്റത്.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ നാലു ദിവസത്തിനിടെ താമരശ്ശേരിയിൽ അഞ്ചു പേർക്കാണ് പാമ്പുകടിയേറ്റത്.ഞായറാഴ്ച താമരശ്ശേരി കാരാടിയിൽ റോഡരികിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റിരുന്നു, തിങ്കളാഴ്ച്ച  കോരങ്ങാട് വയലിൻ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 10 വയസ്സുകാരനും, തച്ചംപൊയിൽ വെച്ച് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനും, ഇന്നലെ വെളിമണ്ണ വെച്ച് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വയസ്സുകാരിക്കുമായിരുന്നു പാമ്പുകടിയേറ്റത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post