കണ്ണൂർ: കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു
അതേസമയം, തൃശൂർ ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ മോഷണം. പത്തുപവന്റെ സ്വർണാഭരണം മോഷണം കവർന്നു. ഗുരുവായൂർ സ്വദേശി ഡോക്ടർ അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.