താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ താമരശ്ശേരിയുടെ ഭാഗമായി കാരാടി എൽഐസി മുതൽ ചുങ്കം വരെ ടൗണിൽ ശുചീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉൽഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ വി ആർ മെമ്പർമാരായ ആസാദ് കാരാടി, ബിജിത്ത്, കോയ, അബ്ദുൽ റഷീദ്,ഖദീജ സത്താർ, ഷീജ ദിലീപ്, ജ്യോതി കെ.സി,സൗജ അബ്ദുറഹിമാൻ, ബബിത, വല്ലി ഹെൽത്ത് ഇൻസ്പെക്റ്റർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരി തകർമ്മ സേന അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.