താമരശ്ശേരി: ചില്ലറ വിൽപ്പന വിപണിയിൽ ഒന്നര കോടിയോളം രൂപ വിലവരുന്ന വൻ 2,27, 800 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് അടിവാരത്ത് വെച്ച് താമരശ്ശേരി പോലിസ് പിടികൂടിയത്.
KA 12 C 5104 നമ്പർ മിനിലോറിയിൽ പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന വിവിധ ബ്രാൻ്റുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
പച്ചക്കറി ലോഡിന് അടിയിൽ വെച്ച് കടത്തിക്കൊണ്ടു വരികയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
45,000 പാക്കറ്റ് ഹാൻസ്, 12500പാക്കറ്റ് കൂൾ,
60000പാക്കറ്റ് വി വൺ,
60000പാക്കറ്റ് വിമൽ,
25000 പാക്കറ്റ് ഷിക്കാർ,
28000 പാക്കറ്റ് എസ് എസ് വൺ, എന്നിവയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.ചില്ലറ വിപണിയിൽ ഒരു പാക്കറ്റ് 60 രൂപക്കാണ് വിൽപ്പന നടത്തുന്നത്. പാക്കറ്റിൽ രേഖപ്പെടുത്തിയ വില മൊത്തം 10,78,500 രൂപയാണെങ്കിലും കേരളത്തിൽ ചില്ലറവിൽപ്പന വില കണക്കാക്കുംമ്പോൾ ഒന്നര കോടിയോളം രൂപ വില വരും .
ലോറിയിൽ ഉണ്ടായിരുന്ന കർണാടക വീരാജ്പേട്ട് കുടക് സ്വദേശി രമേഷ് (49) നെ പോലീസ് അറസ്റ്റു ചെയ്തു, ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാളായ വീരാജ് പേട്ട് സ്വദേശി അനിൽകുമാർ പരിശോധനക്കിടെ രക്ഷപ്പെട്ടു.
മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണെന്ന് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി.