താമരശ്ശേരി മുട്ടുകടവിൽ വാടകക്ക് താമസിക്കുന്ന ബാലുശ്ശേരി ചീക്കിലോട് നരിപ്പാറപുറത്ത് സുരേഷ് (46) നാണ് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ നാലു ദിവസത്തിനിടെ ആറാമത്തെ ആൾക്കാണ് താമരശ്ശേരിയിൽ പാമ്പുകടിയേൽക്കുന്നത്.
ഇന്ന് ഉച്ചക്ക്
താമരശ്ശേരി കോളിക്കൽ വട്ടിക്കുന്നുമ്മൽ റസീനക്ക് വീട്ടുമുറ്റത്ത് നിന്നും ചകരിയെടുക്കുമ്പോൾ കൈക്ക് കടിയേറ്റിരുന്നു.
ഞായറാഴ്ച താമരശ്ശേരി കാരാടിയിൽ റോഡരികിൽ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്, തിങ്കളാഴ്ച്ച കോരങ്ങാട് വയലിൻ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 10 വയസ്സുകാരനും, തച്ചംപൊയിൽ വെച്ച് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനും, ഇന്നലെ വെളിമണ്ണ വെച്ച് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വയസ്സുകാരിക്കുമായിരുന്നു പാമ്പുകടിയേറ്റത്.