താമരശ്ശേരി:ലേബർ കോഡ് പിൻവലിക്കുക, ഉത്തരേന്ത്യയിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകഎന്നീ മുദ്രാവാക്യം ഉയർത്തി സി. ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ താമരശേരി യിൽ
ലേബർ കോഡിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി, കൂട്ടായ്മ ഏരിയാ സിക്രട്ടറി ടി.സി വാസു ഉൽഘാടനം ചെയ്തു ഏരിയാ പ്രസിഡന്റ് എൻ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വിജയകുമാർ , ടി.ടി മനോജ് കുമാർ എന്നിവ ർ സംസാരിച്ചു. ബി.ആർ. ബെന്നി സ്വാഗതം പറഞ്ഞു