Trending

മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും, വാർത്തകൾ ശേഖരിക്കുന്നതിനിടെയുണ്ടാവുന്ന അക്രമങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കാനും നിയമ നിർമ്മാണം നടത്തണം,KJU.കേരള ജേണലിസ്റ്റ് യൂനിയൻ താമരശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു.




താമരശ്ശേരി:
മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും വാർത്ത ശേഖരണത്തിനിടെയുണ്ടാവുന്ന അക്രമങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി നിയമ നിർമ്മാണം നടത്തണമെന്ന്‌ കെ ജെ യു താമരശേരി മേഖലകമ്മിറ്റി ആവശ്യപ്പെട്ടു. താമരശേരി പ്രസ് ക്ലബിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി ബൈജു വയലിൽ ഉദ്ഘാടനം ചെയ്തു. മജീദ് താമരശേരി അധ്യക്ഷനായി. സോമൻ പിലാത്തോട്ടം, പി കെ സി മുഹമ്മദ്, ജോൺസൺ,ദിലീഷ് ദേവസ്സി, മുഹമ്മദ്‌ പുളിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗം വി ആർ അഖിൽ  സ്വാഗതം പറഞ്ഞു.ഭാരവാഹികളായി മജീദ് താമരശ്ശേരി (സെക്രട്ടറി), സോമൻ പിലാത്തോട്ടം (പ്രസിഡൻ്റ്), ദിലീഷ് ദേവസ്സി (വൈസ് പ്രസിഡൻ്റ്) ജോൺസൺ (ജോ. സെക്രട്ടറി)  മുഹമ്മദ് പുളിക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post