പേരാമ്പ്രയിൽ KSRTC ബസ് ഇടിച്ച് ബൈക്ക് യാത്രകന് ദാരുണാന്ത്യം,
കോഴിക്കോട് പാലാഴി ഉള്ളാട്ടിൽ പറമ്പ് ഹാരിസ്(38) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 6.30 ഓടുകൂടി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് കോൺവെന്റിനു സമീപമായിരുന്നു.
പേരാമ്പ്രയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മോട്ടോർ സൈക്കിളിൽ കോഴിക്കോട് ഭാഗത്തുനിന്നും തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ചേർന്ന് പേരാമ്പ്ര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ലാപ്ടോപ് സർവീസ് നടത്തുന്നയാളാണ് ഹാരിസ്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.