Trending

കടയിൽ കിലോ 160 രൂപ,വഴിയോര വിൽപ്പന കിലോ 300 രൂപ. പറ്റിക്കപ്പെടുന്നത് മലയാളികൾ.

താമരശ്ശേരി: വഴിയോരങ്ങളിൽ ആകർഷകമായി പ്രദർശിപ്പിച്ച് ആളുകളെ മോഹിപ്പിച്ച് ഞാവൽപ്പഴം വിൽപ്പന നടത്തുന്നത് ഇരട്ടി വിലക്ക്. പറ്റിക്കപ്പെടുന്നത് മലയാളികൾ.

 ഒരു കിലോ ഞാവൽ പഴം റോഡരികിൽ വിൽപ്പന നടത്തുന്നത് 300 രൂപക്കാണ്. എന്നാൽ ഇതേ ഞാവൽ പഴം കടകളിൽ വിൽക്കുന്നതാവട്ടെ ഒരു കിലോക്ക് 160 നിരക്കിലും.
എന്നാൽ കടകളിലെ വില അന്വേഷിക്കാതെ കാണുമ്പോഴുള്ള കൗതുകം മൂലം നിരവധി പേരാണ് ഇരട്ടി വില നൽകി റോഡരികിൽ നിന്നും ഞാവൽപ്പഴം വാങ്ങിക്കുന്നത്. തമഴ്നാട്ടിൽ നിന്നും എത്തുന്ന സംഘമാണ് റോഡിൽ പലയിടങ്ങളിലായി ഞാവൽപ്പഴം ഇറക്കി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ പേരക്ക, മാങ്ങ തുടങ്ങിയവയും ഇത്തരം കച്ചവടക്കാർ വിൽപ്പന നടത്താറുണ്ട്. പറ്റിക്കപ്പെടാതിരിക്കാൻ നാട്ടിലെ കടകളിലെ വില അന്വേഷിക്കുന്നത് എപ്പോഴും നല്ലതാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post