Trending

"വിഷൻ 2030'' താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന മാസ്റ്റർ പ്ലാൻ തെയ്യാറാക്കി

താമരശ്ശേരി: താമരശ്ശേരി ടൗൺ പഴയ സ്റ്റാൻ്റ് നവീകരണം, ടൗൺ സൗന്ദര്യവൽക്കരണം, അതൃത്തികളിൽ സ്വാഗത ബോഡ് സ്ഥാപിക്കൽ, ഓപ്പൺ ജിം, ബസ്സ്റ്റോപ്പ് നിർമ്മാണം, ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണം, ഈവനിംഗ് സ്ട്രീറ്റ്, വെഴുപ്പൂർ റോഡ് നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ തെയ്യാറാക്കി .എം.പി ഫണ്ട്,എം എൽ എ, ഫണ്ട്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവക്ക് ഭരണ സമിതി അംഗീകാരിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 60 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തിയതായി പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post