മൂന്നാർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് 2 ദിവസം പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടൈക്കനാൽ മുനിയിക്കൽ സ്വദേശിയായ സുരേഷ് ബാലാജി (22)യും ഇയാളുടെ 17 വയസ്സുള്ള സുഹൃത്തും ആണ് അറസ്റ്റിലായത്.ടി ന്യൂസ്
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ ഒരു വിദ്യാർഥിനിയുമായി പരിചയത്തിലായ സുരേഷ്, മൂന്നാറിൽ നേരിൽ കാണാമെന്ന് പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ ഇക്കാ നഗറിലെ ഒരു ലോഡ്ജിൽ മുറിയെടുത്തതായി പോലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് ബസ് കയറാനായി എത്തിയ വിദ്യാർഥിനികളെ പ്രതികൾ ലോഡ്ജിലേക്ക് കൊണ്ടുപോയെന്നും അവിടെ രണ്ട് ദിവസത്തോളം പീഡനത്തിനിരയാക്കിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വച്ച് സ്കൂൾ യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ പതിനഞ്ചാം തീയതി മൂന്നാറില്‍വെച്ച് കാണാമെന്ന് ഇവർ തമ്മില്‍ തീരുമാനിച്ചു. താൻ വരുമ്പോള്‍ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവരുമെന്നും അതിനാല്‍ പെണ്‍കുട്ടിയോട് മറ്റൊരു കൂട്ടുകാരിയെ കൂടി കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് പറഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ പെണ്‍കുട്ടികളെ പ്രതികള്‍ സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്നാർ ടൗണിന് സമീപമുള്ള ലോഡ്ജിൽ രണ്ട് ദിവസമാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചത്. ഈ സമയമത്രയും കുട്ടികള്‍ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരായതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അധ്യാപകർ നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതികളെ കൊടൈക്കനാലിൽ നിന്ന് അറസ്റ്റ് ചെയ്ത പോലീസ്, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
#Munnarpocso