കൊടുവള്ളി
:പെരുന്നാൾ തലേ ദിവസമായ
കഴിഞ്ഞ ബുധനാഴ്ച രാത്രി കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം എം പി സി ആശുപത്രിക്ക് മുന്നിൽ വെച്ച് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്നു പേരെ കൊടുവള്ളി പോലിസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ വി അർഷാദ്, കൊടുവള്ളി വടക്കെ പുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.സംഭവം വാർത്ത ആയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച യാണ് കൊടുവള്ളി പോലീസ് BNS 285,288 വകുപ്പുകൾ ചേർത്ത് കേസെടുത്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ പിടികൂടിയത്.പ്രതികളിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.
റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാരിൽ ഒരു വിഭാഗവും, യാത്രക്കാരും ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും, കയ്യേറ്റത്തിലും കലാശിച്ചിരുന്നു.