Trending

താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പരപ്പൻപൊയിൽ ബ്രാഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


താമരശ്ശേരി: താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പരപ്പൻപൊയിൽ ബ്രാഞ്ചിന്റെ പുതിയ കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊടുവള്ളി എം.എൽ.എ പി. കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസാരിച്ച മന്ത്രി എ. പി. അനിൽകുമാർ, സഹകരണ സ്ഥാപനങ്ങൾ വിവിധ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നത് ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും പിന്തുണയും ഉള്ളതുകൊണ്ടു മാത്രമാണെന്ന് പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന ഘട്ടങ്ങളിൽ അവയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പ്രതിസന്ധികളെ അതിജീവിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകാനും സഹകരണ വകുപ്പും സർക്കാരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിന്റെ ഭാഗമായി ലോക്കർ ഉദ്ഘാടനം കെ. പ്രവീൺ കുമാർ എം എൽ എ നിർവഹിച്ചു. ധനസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം എം. എ. റസാഖ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വി. എം. ഉമ്മർ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു  .

സൊസൈറ്റി പ്രസിഡന്റ് പി. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. ഷാജു ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മറിയം അവേലം നന്ദി രേഖപ്പെടുത്തി.

അംബിക മംഗലത്ത്, റസീന സിയാലി, നവാസ് മാസ്റ്റർ, പി. ജി. മുഹമ്മദ്, പി. സി. ഹബീബ് തമ്പി, പി. എസ്. മുഹമ്മദലി, അഷ്റഫ് മാസ്റ്റർ, എം. സി. നസീമുദ്ദീൻ, പി. ടി. മുഹമ്മദ് ബാപ്പു, ടി. ആർ. ഓമനക്കുട്ടൻ, മൈമൂന ഹംസ, പി. പി. ഹാഫിസുറഹ്മാൻ, എ. കെ. കൗസർ, അയൂബ് ഖാൻ, എ. പി. ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു.

ഡയറക്ടർമാരായ കരീം ഹാജി, മുഹമ്മദ് കുട്ടിമോൻ, കെ. പി. കൃഷ്ണൻ, നിയാസ് ഇല്ലിപ്പറമ്പിൽ, പി. എം. എ. റഹീം, എം. വേലായുധൻ, ഷീജ ദിലീപ് ബ്രാഞ്ച്‌ മാനേജർ ജാസ്മിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post