Trending

കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

താമരശ്ശേരി:ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തുന്ന ഗ്രാമ നന്മ കാരുണ്യ സേവന കൂട്ടായ്മ
പൊതു വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി സേവന സന്നദ്ധതയുമായി 2026 ജൂൺ 1 ന് പ്രവേശനോത്സവത്തിൽ 
എ.എൽ.പി.സ്കൂൾ പള്ളിപ്പുറത്ത് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമീണ വായനശാല ഭരണ സമിതി അംഗവുമായ ശ്രീ: വി.പി.ഗോപാലൻകുട്ടി പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു.
സ്കൂൾ ഹെഡ് ടീച്ചർ 
ശ്രീ: ശ്രീജ ടീച്ചർ , പി.ടി.എ പ്രസിഡണ്ട് ശ്രീ: മുഹമ്മദ് വാടിക്കൽ , വി.പി.ബിജു ,
വി.കെ.ഷൈജു, ഹസീന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു☘️☘️☘️☘️
T News

working in the field of advertising and printing

Post a Comment

Previous Post Next Post