താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് പ്രസിഡൻ്റിനെ സ്ഥാനത്തേക്ക് അനുനയന നീക്കത്തിലൂടെ തിരഞ്ഞെടുക്കാനുള്ള നീക്കം പരാജയപ്പെട്ടു.
നിലവിലെ പ്രസിഡൻ്റായ അനുപമ അഷറഫിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കാനും, മുൻ പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജിയെ ജില്ലാ കൗൺസിലിലേക്ക് അയക്കാനുമായിരുന്നു ധാരണ.
ഇതിനായി അമീർ മുഹമ്മദ് ഷാജിയെ യൂനിറ്റ് എക്സിക്യൂട്ടിവിലേക്ക് ആദ്യം തിരഞെടുക്കേണ്ടതുണ്ട്. എന്നാൽ എക്സിക്യൂട്ടിവിലേക്ക് തയ്യാറാക്കിയ ലിസ്റ്റിൽ ഷാജിയുടെ പേര് ഉൾപ്പെടുത്തിയില്ല, ഇതേ തുടർന്നാ ഷാജി അനുകൂലികൾ ഇത് ചോദ്യം ചെയ്തത്, ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഒടുക്കം വാക്കേറ്റത്തിനും ഇടയാക്കി.
ഇതേ തുടർന്ന് മേൽക്കമ്മറ്റി ഇടപെടുകയും ഇന്നത്തെ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കുകയും ഏതാനും ദിവസങ്ങൾക്കകം തന്നെ ജനാധിപത്യ രൂപത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
ഇതിനിടെ ഇരുകക്ഷികൾക്കുമെതിരെ മൂന്നാമതായി ഒരു വിഭാഗം രംഗത്ത് വരികയും, അടിയന്തിര യോഗം ചേരാൻ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ തുല്യ വോട്ടുകൾ രണ്ടു പേർക്കും ലഭിച്ചപ്പോൾ അനുപമ അഷറഫിനെ പ്രസിഡൻ്റായും, ഷാജിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയായിരുന്നു.