Trending

ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോവുമ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിയെ പിടികൂടി താമരശ്ശേരിയിൽ എത്തിച്ചു.



മുക്കത്തെ രണ്ടിടങ്ങളിലിൽ നിന്നായി മൂന്ന് കിലോയോളം എം ഡി എം രാസ ലഹരി പിടികൂടിയ കേസിലെ പ്രതി മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയെയാണ് മുക്കം പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി താമരശ്ശേരി DYSP ഓഫിൽ എത്തിച്ചത്.

 
കർണാടക മഹാരാഷ്ട്ര ബോഡറിലെ കൽബുർഗിയിൽ വെച്ച് ട്രെയിനിൽ നിന്നുമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.  

കഴിഞ്ഞ 23 ആം തിയ്യതി ഡൽഹിയിലേക്ക് തെളിവെടുപ്പിന് ട്രെയിനിൽ
കൊണ്ടുപോവുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് പ്രതി രക്ഷപെട്ടത്

ഇയാളെ വടകര NDPS കോടതിയിൽ ഹാജരാക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post