Trending

മുൻവൈരാഗ്യം; പൂനൂരിൽ മധ്യവയസ്കന് വെട്ടേറ്റു.


താമരശ്ശേരി: പൂനൂരിൽ മധ്യവയസ്കന് വെട്ടേറ്റു.  പൂനൂർ കക്കാട്ടുമ്മൽ അബ്ദുൽ മജീദിനാണ് വെട്ടേറ്റത്.കഴുത്തിന് നേരെ വീശിയ കത്തി തടഞ്ഞ അവസരത്തിലാണ് കൈക്ക് വെട്ടേറ്റത്.

തൻ്റെ പരിചയക്കാരനായ പ്രസാദ് എന്നയാളാണ് വെട്ടിയതെന്ന് മജീദ് പറഞ്ഞു.
പ്രസാദിന് തന്നോട് മുൻവൈരാഗ്യമുണ്ടെന്നും, പഴയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് പറഞ്ഞ് പ്രസാദും, സുഹൃത്തായ പ്രകാശും പൂനൂരിന് സമീപം പെരിങ്ങളം വയലിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് മദ്യം നൽകിയ ശേഷം  കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വീശുകയുമായിരുന്നെന്ന്  മജീദ് പറഞ്ഞ്. കൈ മുട്ടിന് മീതെയായി ആഴത്തിൽ മുറിവേറ്റ് ചോര വാർന്ന് ഒഴുകുന്ന നിലയിൽ കണ്ട  ഇയാളെ ഓട്ടോ ഡ്രൈവറും ,നാട്ടുകാരനും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 11 മണിയോടെയാണ് സംഭവം


ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽവെച്ചാണ് അക്രമം നടന്നത്..
T News

working in the field of advertising and printing

Post a Comment

Previous Post Next Post