Trending

സിബിഎസ്ഇ പുനർ മൂല്യനിർണയം: പ്രതിഷേധങ്ങൾക്കൊടുവിൽ അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ അപേക്ഷ നൽകുന്നതിനായുള്ള സമയം നീട്ടി നൽകി സി ബി എസ് ഇ. ഇന്ന് സമയം അവസാനിക്കാനിരിക്കെ ആണ് നാളെ അർദ്ധരാത്രി വരെ പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ സമർപ്പിക്കാനായി സമയം നീട്ടി നൽകിയത്. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി എന്നാണ് സി ബി എസ് ഇ ന്യായീകരണം.

എന്നാൽ നിരവധി വിദ്യാർഥികൾ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്ന സാഹചര്യത്തിൽ പുതിയ ഒരു വിവാദം കൂടി ഒഴിവാക്കാനുള്ള നീക്കമാണ് സി ബി എസ് ഇ യുടെ ഭാഗത്തുനിന്നും നടക്കുന്നത്. അതേസമയം വെബ്‌സൈറ്റിനെതിരായ സൈബർ ആക്രമണ പരാതിയിൽ ദില്ലി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.


വലിയ പ്രതിഷേധങ്ങളാണ് സി ബി എസ് ഇ പുനർ മൂല്യ നിർണയത്തിൽ ഉണ്ടായ വീഴ്ചയിൽ രാജ്യത്താകെ അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ ബോർഡ് ചെയർമാനെ സ്ഥലം മാറ്റി മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post