Trending

മതിലിടിഞ്ഞ് കാസർകോട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു; ഒരാൾക്ക് പരിക്ക്

കാസ​ർകോട്: കനത്ത മഴയിൽ മതിലിടിഞ്ഞ് കാസർകോട്ട് രണ്ട് കുട്ടികൾ മരിച്ചു. അബൂബക്കറിന്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. വിഹീഷ് എന്ന കൂട്ടിക്കാണ് പരിക്കേറ്റത്. അവധിക്കാലത്ത് കുട്ടികൾ സാധാരണ ചെയ്യാറുള്ളതുപോലെ കട നടത്തി വരുകയായിരുന്നു​ മൂവരും.

വിഹീഷിന്റെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞാണ് അപകടമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റ മൂന്നു​പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുൻസീറിനെയും മുസമ്മിലിനെയും രക്ഷിക്കാനായില്ല. വിഹീഷ് മുള്ളേരിയിലുള്ള കോപ്പറേറ്റ് ആശുപത്രയിൽ ചികിത്സയിലാണ്.

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് ആയിരുന്നു. രാവിലെ 11 മണി മുതൽ പലയിടത്തും ഇടവിട്ടുള്ള മഴയായിരുന്നു ലഭിച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടികളാണ് മൂവരും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post