Trending

വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.


പുതുപ്പാടി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി എ.കെ.ടി.എം എൽ.പി സ്കൂൾ മണൽവയലിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കക്കുഴി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒതയോത്ത് അഷ്റഫ്, കൃഷി ഓഫീസർ രമ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജംഷീറ, ജംഷീന, മൃദുല, അനഘ, ഷംന,പി. ഡി ഉസൈൻ കുട്ടി,സ്റ്റാഫ് സെക്രട്ടറി റസിയ സംസാരിച്ചു.

സ്ഥിരം സമിതി ചെയർപേഴ്സൺ നാജിയ സ്വാഗതവും ഹെഡ്മാസ്റ്റർ സജീവ് ടി. നന്ദിയും രേഖപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post