കൈതപ്പൊയിൽ: കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു.
ചടങ്ങിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ദിന നാടകം, ബോധവത്കരണ നൃത്തചുവടുകൾ (ഫ്ലാഷ് മോബ്/ചവിട്ടുപാട്ട്) എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിസ്ഥിതി പ്രമേയത്തിലുള്ള നൃത്തം ശ്രദ്ധേയമായി.
പുതുപ്പാടി കൃഷി ഓഫീസർ രമ്യ രാജു വി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അവർ വിശദീകരിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ കെഎം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റിയാനസ് സുബൈർ, സ്കൂൾ പ്രിൻസിപ്പൽ ജോൺ ജോസഫ്, എം ഇ എസ് താലൂക്ക് പ്രസിഡണ്ട് എസി അബ്ദുൾ അസീസ്, ലിസ തോമസ്, റിയാസ് നൂറാംതോട് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിനാഘോഷം ആവേശപൂർവ്വം കൊണ്ടാടി.